ലേക്ക് ഫോറസ്റ്റ്
ലേക്ക് ഫോറസ്റ്റ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസിലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 77,264 ആയിരുന്നു. 1991 ഡിസംബർ 20 നാണ് ലേക്ക് ഫോറസ്റ്റ് ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ടു. സംയോജനത്തിനുമുമ്പ് ആ സമൂഹം എൽ ടോറോ എന്നാണ് അറിയപ്പെട്ടിരുന്നത്. 2000 ൽ ഒരു വോട്ടെടുപ്പിനെത്തുടർന്ന്, ഫൂട്ട്ഹിൽ റാഞ്ച്, പോർട്ടോള ഹിൽസ് എന്നിവയിലെ മാസ്റ്റർ പ്ലാൻഡ് വികസനങ്ങൾ ഉൾപ്പെടുത്തുന്നതിനായി ലേക് ഫോറസ്റ്റ് നഗരപരിധി വിപുലപ്പെടുത്തിയിരുന്നു. ഈ വിപുലീകരണം നഗരത്തിന്റെ വടക്കുകിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ പുതിയ ഭവനങ്ങളും വാണിജ്യ കേന്ദ്രങ്ങളും എത്തുന്നതിനു കാരണമായി. ലേക്ക് ഫോറസ്റ്റ് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി അറിയപ്പെടുന്നു.
Read article




